Advertisement
Qatar

ഖത്തർ കെ.എം.സി.സി കവർച്ചാ കേസിൽ പ്രതിയായ പരപ്പിൽ ബാലകൃഷ്ണൻ കോഴിക്കോട് പൊലീസിൽ കീഴടങ്ങി

Published: October 21, 2026
കോഴിക്കോട്/ദോഹ: ഖത്തർ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.

2025 സെപ്റ്റംബർ 18ന് അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ് കവർച്ച നടന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ആറ് പ്രതികളാണുള്ളത്. പികെ അബ്ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പൊലീസ് കേസ് എടുത്തത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗുഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos