2026 ഒക്ടോബർ 25-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമപ്രകാരം, ഇന്ധന സ്റ്റേഷനുകളുടെ പ്രവർത്തനം നിരീക്ഷിക്കുക, വിലയിരുത്തുക, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ കമ്മിറ്റിയുടെ പ്രധാന ചുമതലകളായിരിക്കും. പുതിയ ലൈസൻസുകൾക്കും അവ പുതുക്കുന്നതിനുമുള്ള അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുക, സ്റ്റേഷനുകളിലും അവയുടെ സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുക എന്നിവയും കമ്മിറ്റിയുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടും.
ഇന്ധന സ്റ്റേഷനുകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ നിർണയിക്കുക, സ്റ്റേഷൻ പരിസരത്ത് പാലിക്കേണ്ട സുരക്ഷിത അകലം നിശ്ചയിക്കുക, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുക തുടങ്ങിയ ചുമതലകളും കമ്മിറ്റിക്കുണ്ടാകും.
- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ലൈസൻസ് ഉടമയെ അറിയിക്കാനും വീഴ്ചകൾ പരിഹരിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ടാകും.
- നിയമലംഘനത്തിന് 20 ലക്ഷം റിയാൽ വരെ പിഴ
- ആറുമാസത്തിനകം പ്രവർത്തനങ്ങൾ നിയമവിധേയമാക്കണം
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719