'അവിഹിത മൂലധനത്തിന്റെ കുത്തൊഴുക്ക് വാർത്താചാനലുകളുടെ വിശ്വാസ്യത തകർക്കുന്നു' :ജോണിലൂക്കോസിന് ഖത്തർ ഇന്ത്യൻ മീഡിയാഫോറം സ്വീകരണം നൽകി
നേതാക്കളുടെ നിലപാടുകളല്ല, ഏറ്റവും സാധാരണ ജനങ്ങളുടെ മതേതരസ്വഭാവമാണ് സമീപകാലത്ത് നടന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും
ജോണി ലൂക്കോസ് അഭിപ്രായപെട്ടു.പത്രങ്ങളും ടെലിവിഷൻ വാർത്താചാനലുകളും ഓൺലൈൻ-ഡിജിറ്റൽ വിനിമയ രീതിയിലാണ് ഭാവി ഫോക്കസ് ചെയ്യുന്നത്. ടെലിവിഷൻ പ്രേക്ഷകർ മൊബൈൽ സ്ക്രീൻ പ്രേക്ഷകരായി മാറികൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ ടെലിവിഷൻ രംഗം കണ്ടന്റ് പ്രൊഡക്ഷൻ ഹൗസുകൾ ആയി മാറിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയ ജോണി ലൂക്കോസ്, കേരളത്തിൽ മൂന്നോ നാലോ ചാനലുകൾ മാത്രമാകും നഷ്ട്ടമില്ലാതെ പോകുന്നതെന്നും അഭിപ്രായപെട്ടു.
കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ജോണിലൂക്കോസിന് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറിഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി,എക്‌സി : അംഗം ആർ ജെ നിസ എന്നിവർ നേതൃത്വംനൽകി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.