പുഡ്ഡിംഗിൽ ഗ്ലാസ് പൊടികൾ,ഖത്തറിലെ വിപണിയിൽ നിന്ന് ആർല പ്രോട്ടീൻ പുഡ്ഡിംഗ് ബാച്ചുകൾ പിൻവലിക്കുന്നു
'ആർല ഫുഡ്‌സ്' (Arla Foods) തന്നെയാണ് ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്ന നടപടി ആരംഭിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഡെൻമാർക്കിൽ നിന്നുള്ള ഈ ഉൽപ്പന്നങ്ങളുടെ മൂന്ന് പ്രത്യേക ബാച്ചുകളാണ് പിൻവലിച്ചത്.
ചോക്ലേറ്റ് ഫ്ലേവർ പ്രോട്ടീൻ പുഡ്ഡിംഗ് (200 ഗ്രാം): ബാച്ച് നമ്പർ ES26284003, കാലാവധി തീരുന്ന തീയതി 2027 മെയ് 5.
സോൾട്ടഡ് കാരമൽ ഫ്ലേവർ പ്രോട്ടീൻ പുഡ്ഡിംഗ് (200 ഗ്രാം): ബാച്ച് നമ്പർ ES26276002, കാലാവധി തീരുന്ന തീയതി 2027 ഏപ്രിൽ 30.
ഹേസൽനട്ട് ലാറ്റെ ഫ്ലേവർ പ്രോട്ടീൻ പുഡ്ഡിംഗ് (200 ഗ്രാം): ബാച്ച് നമ്പർ ES26247001, കാലാവധി തീരുന്ന തീയതി 2027 ഫെബ്രുവരി 18.
ഈ മൂന്ന് ബാച്ചുകളിലെ ഉൽപ്പന്നങ്ങളിൽ ഗ്ലാസ് പൊടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇക്കാരണത്താലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇവ തിരിച്ചുവിളിക്കുന്നത്.വിൽപന കേന്ദ്രങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്തുവെന്ന് ഉറപ്പാക്കാൻ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉൽപാദകരുമായും ഖത്തറിലെ വിതരണക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ തുടർന്നും വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719