Advertisement
Qatar

ഗ്രാൻഡ്മാൾ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷൻ,രണ്ടാംഘട്ട നറുക്കെടുപ്പിലെ വിജയികളെ തെരഞ്ഞെടുത്തു

Published: February 27, 2025
ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ  രണ്ടാം ഘട്ട  നറുക്കെടുപ്പ്  ഏഷ്യൻ ടൗണിൽ  നടന്നു.

2025 ജനുവരി 4 നു തുടങ്ങി മാർച്ച്  22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഔട്ട്‌ലെറ്റുകളിൽ നിന്നും  50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി മുഴുവൻ ഉപഭോക്താക്കൾക്കും സമ്മാനപദ്ധതിയിൽ പങ്കാളികളാകാൻ അവസരമുണ്ട്.

ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ,  പി ആർ മാനേജർ സിദിഖ്,  ബിഡിഎം നദീം പാഷ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറുമാണ്  സമ്മാനമായി നൽകുന്നത്.

അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച്  23 നു നടക്കും.മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ  പരമാവധി ഉപയോഗപ്പെടുത്തണമെന്നും  ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZ ZiZHLfLm0F

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos