ഖത്തർ ദേശീയ കായികദിനം,ഗ്രാൻഡ് മാൾ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരം ശ്രദ്ധേയമായി
ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അർഹരായവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഗ്രാൻഡ് മാളിന്റെ പ്രധാന ലക്ഷ്യം. അവരുടെ ഭാവി കൂടുതൽ തിളക്കമുള്ളതാക്കുന്നതിൽ ഇത്തരം ചെറിയ വേദികൾ നിർണായക പങ്ക് വഹിക്കുന്നതായും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷകളെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ