5 റിയാൽ പ്രൊമോഷനും വൻ സമ്മാനങ്ങളും;ഖത്തർ ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ വാർഷികം ആഘോഷിച്ചു
വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 1-ന് 5 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിരുന്നു. കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ കാറും 120,000 റിയാലിന്റെ ക്യാഷും നേടാനുള്ള അവസരവും ഉണ്ട്.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. മറ്റ് ഔട്ട്ലെറ്റുകളിലും സമാനമായ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd