മേഖലയിലെ സമാധാനത്തിന് പിന്തുണയറിയിച്ച് ഖത്തർ; ഡോ. മാജിദ് അൽ അൻസാരിയും ഡോ. ഗെസ ആൻഡ്രിയാസും ദോഹയിൽ കൂടിക്കാഴ്ച നടത്തി
സാമ്പത്തികം, നിക്ഷേപം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സാഹചര്യങ്ങൾ, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ എന്നിവയും ഇരുവരും അവലോകനം ചെയ്തു.
കപ്പൽ സഞ്ചാരത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള സമഗ്രമായ കരാറിലേക്ക് വഴിയൊരുക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഖത്തർ നൽകുന്ന പിന്തുണ അൽ അൻസാരി കൂടിക്കാഴ്ചയിൽ ആവർത്തിച്ച് വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.