Advertisement
Qatar

ഖത്തറിൽ മഴയെത്തുന്നു; ഇന്ന് മുതൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

Published: October 11, 2026
ദോഹ :രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങിങ്ങായി മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് (ഒക്ടോബർ 11) മുതൽ ബുധനാഴ്ച (ഒക്ടോബർ 14) വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.

'അൽ-വസമി' (Al-Wasmi) സീസണിന് മുന്നോടിയായി 'അൽ-ഹഖ്ബാൻ' (Al-Haqban) എന്നറിയപ്പെടുന്ന പ്രാദേശിക മേഘ സാന്നിധ്യമാണ് മഴയ്ക്ക് കാരണമാകുന്നതെന്ന്  QMD സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.ഈ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്; ചില സമയങ്ങളിൽ ഇടിമിന്നലും പ്രതീക്ഷിക്കാവുന്നതാണ്.

കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറൻ തീരത്തുനിന്നും വീശുന്ന ശക്തമായ താഴേക്കുള്ള കാറ്റ് (downdraft wind) കാരണം പൊടിപടലങ്ങൾ ഉയരാനും കാഴ്ചാപരിധി (horizontal visibility) കുറയാനും ഇടയാക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos