ഖത്തർ ഫുഡ് ടെക് പ്രൊഫഷണൽസ് ഓണാഘോഷം സംഘടിപ്പിച്ചു
മുഹമ്മദ് അഷ്‌റഫ് സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ സൗഹൃദവും വിളിച്ചോതുന്ന വിവിധ കലാ-വിനോദ പരിപാടികൾ അരങ്ങേറി. സൗഹൃദസംഗമത്തോടൊപ്പം രസകരമായ വിവിധ മത്സരങ്ങളും ഗെയിംസും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഭക്ഷ്യമേഖലയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ഒരുമിച്ച് ഒത്തുചേർന്നത് പരസ്പര സൗഹൃദവും ആശയവിനിമയവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനുമുള്ള അവസരമായി.
കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ റിയാസ് ഖാൻ, അഫീഫ്, ശ്രീജിത്ത് ബാലു, അഷിൻ റഹീം, നവാസ്, അഫീത എന്നിവർ പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.നൗഷാദ് മൂത്തേടത്ത് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd