Advertisement
Qatar

ഖത്തറിൽ ഫിഫ അണ്ടർ-17 ലോകകപ്പ് ആവേശം; ടിക്കറ്റ് വിൽപന തുടങ്ങി, നിരക്ക് 15 റിയാൽ മുതൽ

Published: October 20, 2026
ദോഹ: ഖത്തറിൽ നവംബർ 19 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ വീസ കാർഡ് ഉടമകൾക്ക് ടിക്കറ്റുകൾ വാങ്ങാം. പൊതുജനങ്ങൾക്കായുള്ള വിൽപന ഈ മാസം 26ന് ആരംഭിക്കും.

അസ്പയർ സോണിലെ അത്യാധുനിക മത്സര സമുച്ചയത്തിലാണ് ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും നടക്കുക. ഡിസംബർ 13ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. ഒരു ദിവസം എട്ട് മത്സരങ്ങൾ വരെ അരങ്ങേറും.
  • ഡേ പാസ് 20 റിയാൽ മുതൽ
ഡിജിറ്റൽ ടിക്കറ്റുകളാണ് ലഭ്യമാകുക. മത്സരങ്ങൾ കാണുന്നതിനൊപ്പം ഫാൻ സോണിലെ സാംസ്കാരിക, വിനോദ പരിപാടികളിലും പങ്കെടുക്കാൻ സഹായിക്കുന്നതാണ് ‘ഡേ പാസ്’.

ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള ഒരു ദിവസത്തെ ഡേ പാസിന് 20 ഖത്തർ റിയാലാണ് നിരക്ക്. ഒരാൾക്ക് പരമാവധി ആറ് ഡേ പാസുകൾ വാങ്ങാം.
  • പ്രൈം പാസിന് 35 റിയാൽ
ആവശ്യക്കാർ കൂടുതലുള്ള മത്സരങ്ങളിൽ സീറ്റ് മുൻകൂട്ടി ഉറപ്പാക്കാൻ ‘പ്രൈം പാസ്’ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് 35 റിയാലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് 20 റിയാലുമാണ് നിരക്ക്. ഓരോ സ്റ്റേഡിയത്തിലെയും ഇരിപ്പിടശേഷിക്കനുസരിച്ച് ടിക്കറ്റുകൾ പരിമിതമായിരിക്കും. ഒരു മത്സരദിവസം ഒരാൾക്ക് പരമാവധി നാല് പ്രൈം പാസുകൾ വാങ്ങാം.
  • ഫൈനൽ ടിക്കറ്റ് 15 റിയാൽ മുതൽ
ഡിസംബർ 13ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനുള്ള ടിക്കറ്റ് നിരക്ക് കാറ്റഗറി രണ്ടിന് 15 റിയാലും കാറ്റഗറി ഒന്നിന് 30 റിയാലുമാണ്. ഒരാൾക്ക് പരമാവധി ആറ് ഫൈനൽ ടിക്കറ്റുകൾ വാങ്ങാം.

ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക സൗകര്യങ്ങളോടെയുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് 20 റിയാലും ഫൈനലിന് 15 റിയാലുമാണ് നിരക്ക്. ഒപ്പമെത്തുന്ന സഹായിക്ക് സൗജന്യ ടിക്കറ്റും ലഭിക്കും. ഇതിനായി accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.
  • ഗ്രൂപ്പ് എയിൽ ഖത്തർ
2029 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ അഞ്ച് ചാംപ്യൻഷിപ്പുകളിൽ രണ്ടാമത്തേതാണ് ഈ അണ്ടർ-17 ലോകകപ്പ്. ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലാണ്. ഈജിപ്ത്, ഗ്രീസ്, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

നവംബർ 19ന് വൈകുന്നേരം 6.30ന് പനാമയ്‌ക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഖത്തറിന്റെ യുവതാരങ്ങൾ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos