Advertisement
Qatar

ഖത്തർ എഞ്ചിനിയേഴ്‌സ് ഫോറം 'കേരളോത്സവം' ഒക്ടോബർ 23 വെള്ളിയാഴ്ച,സ്പോൺസേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Published: October 19, 2026
ദോഹ : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ എഞ്ചിനീയേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന് മുന്നോടിയായി സ്പോൺസർമാരുടെ ഓൺബോർഡിങ് ചടങ്ങും വാർത്താ സമ്മേളനവും സംഘടിപ്പിച്ചു.ഒക്ടോബർ 23 വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) അരങ്ങേറുന്ന കേരളോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിൽ പരിപാടി സംഘടിപ്പിച്ചത്. “Elevate EF” എന്ന പ്രമേയത്തിലാണ് ഫോറത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

 ചടങ്ങിൽ സ്പോൺസർമാർ, മാധ്യമപ്രവർത്തകർ,  ഗവേണിങ് ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ അലുമിനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എഞ്ചിനീയേഴ്‌സ് ഫോറം ഖത്തർ പ്രസിഡന്റ് അഷീഖ് അഹമ്മദ് തന്റെ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി നിധിൻ സ്വാഗതം ആശംസിച്ചു. പ്രൊഫഷണൽ മികവ്, സംരംഭകത്വം, സാമൂഹിക ഇടപെടൽ, പരസ്പര സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തി ഫോറത്തെ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി ആവിഷ്കരിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന “Elevate EF” പദ്ധതിയുടെ ലക്ഷ്യങ്ങൾ ആഷിഖ് അഹ്മദ് വിശദീകരിച്ചു. സംഘടനയുടെ 25 വർഷത്തെ അഭിമാനകരമായ യാത്രയ്ക്ക്  ശക്തമായ അടിത്തറ പാകിയ വിവിധ ഘട്ടങ്ങളിലെ നേതൃത്വങ്ങൾക്ക് അദ്ദേഹം  നന്ദി പറഞ്ഞു. 

കേരളോത്സവം 2026-ന്റെ പ്രധാന ആകർഷണമായി ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ വിശിഷ്ടാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

എഞ്ചിനീയേഴ്‌സ് ഫോറം ഖത്തറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 19 പൂർവവിദ്യാർഥി സംഘടനകൾ പങ്കെടുക്കുന്ന പൂക്കളമത്സരമാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഓരോ സംഘടനയും ഒരുക്കുന്ന പൂക്കളങ്ങൾക്കൊപ്പം എഞ്ചിനീയേഴ്‌സ് ഫോറം ഖത്തർ ഒരുക്കുന്ന വിപുലമായ പൂക്കളം കൂടി സംയോജിപ്പിച്ച് മനോഹരമായ മെഗാ പൂക്കളം ഒരുക്കും.

ഫോറത്തിലെ അംഗങ്ങളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾക്കു പുറമെ, പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീതബാൻഡായ ഗന്ധർവാസിന്റെ ലൈവ് സംഗീതനിശയും അരങ്ങേറും. ജനപ്രിയ ഗായകരായ ശ്രീരാഗും നന്ദയും സംഗീതവിരുന്നിന് നേതൃത്വം നൽകും. തുടർന്ന് ഡിജെ കാർത്തിക്കിന്റെ സംഗീതാവതരണത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം പ്രൊഫഷണലുകൾ, സംരംഭകർ, കുടുംബങ്ങൾ, വിശാലമായ മലയാളി സമൂഹം എന്നിവരെ ഒരുമിപ്പിച്ച് സൗഹൃദബന്ധങ്ങളും ബിസിനസ് സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായും കേരളോത്സവം 2026 മാറുമെന്ന് സംഘാടകർ അറിയിച്ചു.എഞ്ചിനീയേഴ്‌സ് ഫോറം ഖത്തർ ജോയിന്റ് ട്രഷറർ ഫെൻസീർ സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ പുരോഗതി വിശദീകരിച്ചു. ചടങ്ങിൽ സ്പോൺസർമാരുടെ പ്രതിനിധികൾക്ക് സ്പോൺസർഷിപ്പ് അംഗീകാര രേഖകൾ കൈമാറി.

ടൈറ്റിൽ സ്പോൺസറായ BYD-യെ പ്രതിനിധീകരിച്ച് സിന്തിയ, പ്ലാറ്റിനം സ്പോൺസറായ ഗൾഫ് ലൈറ്റ്‌സിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ സനാഉല്ല, QM Controls-നെ പ്രതിനിധീകരിച്ച് എഞ്ചിനീയർ അരുൺ ബി.എം. എന്നിവർ പങ്കെടുത്തു, വൈബ്രൻ്റ് അക്കാദമിയുടെ സന്തോഷ്, മൈൻഡ് എക്സ് പ്രതിനിധി എന്നിവർ സംസാരിച്ചു. കൂടാതെ , വിൻസ്റ്റാർ, മാർക്ക് , പാരഡൈസ് സലൂൺ, ഗ്ലോബൽ ട്രേഡിങ്, വി ഡെക്കർ, റീഹാബ് മീഡിയ & ഇവൻ്റ്, സ്ക്രിപ്ചേഴ്സ് പ്രിൻ്റിംഗ്, വൈബ്രന്റ്അക്കാദമി,  റിയാദ മെഡിക്കൽ, അയാട്ട്കോ, അൽ മുഫ്ത റെൻ്റ് എ കാർ, പെട്രോ ക്യൂ എന്നീ സ്പോൺസർമാരുടെ പ്രതിനിധികളായിരുന്നു സംഗമത്തിൽ പങ്കെടുത്തത്.

എഞ്ചിനീയേഴ്‌സ് ഫോറം ഖത്തർ ജനറൽ സെക്രട്ടറി നിധീഷ് ഒ.സി. സ്വാഗതം ആശംസിച്ചു. ആൻസി മോഹൻ പരിപാടി നിയന്ത്രിച്ചു. ഫോറത്തിന്റെ ടെക്നിക്കൽ കമ്മിറ്റി അസോസിയേറ്റ് ടീമിലെ പ്രശാന്ത് മാത്യു നന്ദി രേഖപ്പെടുത്തി. സ്പോൺസർമാർക്കും സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos