Advertisement
Qatar

തഹ്‌സിൻ ഇറങ്ങിയില്ല,ചരിത്രനേട്ടവുമായി ലോകകപ്പിൽ ഖത്തറിന് ആദ്യ പോയിന്റ് നേട്ടം

Published: June 14, 2026
ദോഹ : ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ ശക്തരായ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ ആദ്യ പോയിന്റ് നേട്ടം കുറിച്ചു. ബ്രീൽ എംബോളൊ സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ലഭിച്ച സെൽഫ് ഗോളാണ് ഖത്തറിന് സമനില നേടിക്കൊടുത്തത്. ലോകകപ്പ് വേദിയിൽ ഖത്തറിന്റെ ആദ്യ പോയിൻറ് ആണ് ഇത്. ആദ്യ പകുതിയുടെ 17 മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് എംബോളോ സ്വിറ്റ്സർലൻഡിൻ്റെ മുന്നിലെത്തിച്ചത്.


ഖത്തർ ഗോൾകീപ്പർ അബുനാദ സ്വിറ്റ്സർലൻഡ് താരം ഫ്രെവ്‌ലറിനെ വീഴ്ത്തിയതിനാണ് പെനൽറ്റി ലഭിച്ചത്. മത്സരത്തിൽ തുടർന്നും ആധിപത്യം പുലർത്തിയത് യൂറോപ്യൻ സംഘം അതെന്നായിരുന്നു. പ്രതിരോധത്തിൽ ഊന്നി കളിച്ച ഖത്തർ പക്ഷേ മത്സരത്തിൻ്റെ അവസാന നിമിഷത്തിൽ സമനില ഗോൾ കണ്ടെത്തി. പ്രതിരോധനിര താരം ബൊവാലൊ ഖോഖിയാണ് ഗോൾ കണ്ടെത്തിയത്. അധിക സമയത്തിൻ്റെ നാലാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് ഹോമാം അഹ്മദ് നൽകിയ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച മിറോ മുഹെയിം സ്വന്തം വലയിലേക്കാണ് പന്ത് തട്ടിയിട്ടത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഗ്രൗണ്ടിൽ ഖത്തർ താരങ്ങൾ വിജയത്തിന് സമാനമായ ആഘോഷങ്ങൾ നടത്തി.അതേസമയം,മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കിയ ലോകകപ്പിലെ ചരിത്രസാന്നിധ്യമായ തഹ്‌സീൻ മുഹമ്മദ് ഇന്നലെ കളത്തിലിറങ്ങിയില്ല.

ഗ്രൂപ്പ് ബിയിൽ ഖത്തറിന്റെ അടുത്ത മത്സരം ജൂൺ 19ന് കാനഡക്കെതിരെയാണ് മത്സരം. ബോസ്നിയയാണ് സ്വിറ്റ്സർലൻഡിൻ്റെ അടുത്ത എതിരാളി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos