Advertisement
Qatar

ലോകകപ്പിൽ ഖത്തറിന് വെള്ളിയാഴ്ച രണ്ടാമൂഴം,കാനഡക്കെതിരെ മലയാളിയായ തഹ്‌സീൻ മുഹമ്മദ് ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ലോകമലയാളികൾ

Published: June 18, 2026
ദോഹ :വാൻകൂവറിൽ നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തിൽ ഖത്തർ നാളെ സഹ ആതിഥേയരായ കാനഡയെ നേരിടും. ആദ്യമത്സരത്തിൽ സ്വിറ്റ്‌സർലണ്ടിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് അൽ അന്നാബികൾ കാനഡക്കെതിരെ പോരിനിറങ്ങുന്നത്.

വെള്ളിയാഴ്ച പുലർച്ചെ (ഖത്തർ സമയം പുലർച്ചെ 1 മണി) ബിസി പ്ലേസ് വാൻകൂവർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ലോസ് ഏഞ്ചൽസിൽ നടക്കുന്ന മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും.

ഫിഫ റാങ്കിംഗിൽ 32-ാം സ്ഥാനത്തുള്ള കാനഡ, സ്വന്തം ആരാധകർക്ക് മുന്നിൽ മികച്ച മൽസരം ലക്ഷ്യമാക്കി ഇറങ്ങുമ്പോൾ നിലവിൽ 49-ാം സ്ഥാനത്തുള്ള ഖത്തർ, സ്വിറ്റ്സർലൻഡിനെതിരെ നേടിയ നാടകീയമായ സമനിലയുടെ കരുത്തുമായാണ് പൊരുതാനിറങ്ങുന്നത്.അവസാനത്തെ സമനില ഗോളുകളിലൂടെ ഇരു ടീമുകളും ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റുകൾ നേടിയതിനാൽ, നോക്കൗട്ട് ഘട്ടത്തിൽ ഇടം നേടാൻ ലക്ഷ്യമാക്കിയായിരിക്കും ഇരു ടീമുകളും നാളെ കളത്തിലിറങ്ങുക.

അതേസമയം,ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ മലയാളി സാന്നിധ്യവും ഖത്തർ മലയാളികളുടെ അഭിമാനവുമായ തഹ്‌സീൻ മുഹമ്മദ് ജംഷിദിന് വെള്ളിയാഴ്ച കാനഡക്കെതിരെ പന്തുതട്ടാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമലയാളികൾ. 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos