സൗദി-ഖത്തർ സാമ്പത്തിക സഹകരണം കൂടുതൽ ശക്തം: അതിർത്തി കടന്നുള്ള കാർഡ് പേയ്‌മെന്റുകൾക്ക് തുടക്കമായി
റിയാദ് /ദോഹ :ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ 'ഹിമ്യാൻ' (Himyan) സൗദി അറേബ്യയിലും സൗദിയുടെ ദേശീയ പേയ്‌മെന്റ് ഡിജിറ്റൽ കാർഡായ 'മദ' (mada) ഖത്തറിലും ഉപയോഗിച്ചുതുടങ്ങിയതായിസൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിച്ചു. ഖത്തർ സെൻട്രൽ ബാങ്കുമായി ചേർന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയുടെയും ഖത്തറിലെയും ദേശീയ പേയ്‌മെന്റ് സംവിധാനങ്ങൾ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.റിയാദിൽ നടന്ന 'Money20/20 മിഡിൽ ഈസ്റ്റ് 2026' കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനി, സൗദി സെൻട്രൽ ബാങ്ക് ഗവർണർ അയ്മൻ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സയാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
സാങ്കേതിക-കണക്റ്റിവിറ്റി ക്രമീകരണങ്ങൾ പൂർത്തിയായതിനെത്തുടർന്ന് സേവനം ഘട്ടംഘട്ടമായാണ് പ്രവർത്തനസജ്ജമാവുക.അംഗീകൃത സംയോജന ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കാർഡ് ഉപയോഗവും പേയ്‌മെന്റ് സേവനങ്ങളും പൂർണതോതിൽ ലഭ്യമായി തുടങ്ങും.ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ അതിർത്തി കടന്നുള്ള പണമിടപാടുകൾക്ക് ഇത് വഴിയൊരുക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4