Advertisement
Qatar

ഖത്തറിൽ ഓൺലൈൻ ടിക്കറ്റ് വാങ്ങുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി 'ഖത്തർ കലണ്ടർ'

Published: October 17, 2026
ദോഹ: ഖത്തറിൽ നടക്കുന്ന വിവിധ കലാ, സാംസ്കാരിക, വിനോദ പരിപാടികളുടെ ടിക്കറ്റുകൾ വിൽക്കുന്നതിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ഖത്തർ കലണ്ടർ (Qatar Calendar).

പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങിനുള്ള ലിങ്കുകളും പങ്കുവെക്കുന്ന ഖത്തർ കലണ്ടറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയത്.

ടിക്കറ്റ് വാങ്ങുമ്പോൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റുകളെയും സോഷ്യൽ മീഡിയ പ്രൊഫൈലിലെ ബയോയിൽ നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്കുകളെയും മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

“ശ്രദ്ധിക്കുക: ടിക്കറ്റ് തട്ടിപ്പുകൾ വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വഞ്ചിക്കപ്പെടാതിരിക്കാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ ബയോയിലുള്ള ഔദ്യോഗിക ലിങ്കുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങുക,” ഖത്തർ കലണ്ടർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത ലിങ്കുകളിലൂടെയോ അനൗദ്യോഗിക വിൽപ്പനക്കാരിലൂടെയോ ടിക്കറ്റുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്നുമാണ് മുന്നറിയിപ്പിന്റെ സന്ദേശം.

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos