നിരാശയോടെ മടക്കം,ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഖത്തറിന് മടക്ക ടിക്കറ്റ് നൽകി ബോസ്നിയ
ഖത്തറിന് ആദ്യമൊന്നും ഗ്രൗണ്ടിൽ നിലനൽകാത്ത ബോസ്നിയ ഹെർസെഗോവിനിയ നാൽപ്പത്തിരണ്ടാം മിനുട്ടിൽ ആദ്യ ഗോൾ നേടി. കെരിം അലാജ്‌ബെഗോവിച്ച് കാലിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. മുപ്പത്തിനാലാം മിനുട്ടിൽ ഖത്തർ താരം മഹമൂദ് ഇബ്രാഹിം അബുനാദയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറിയ ഗോളായിരുന്നു ബോസ്നിയയ്ക്ക് രാണ്ടാമത് തുണയായത്.
എർമിൻ മഹ്മിച് എൻപതാം മിനുട്ടിൽ നേടിയ തകർപ്പൻ ഗോളാണ് ബോസ്നിയ ഹെർസെഗോവിനയുയുടെ വിജയം ഉറപ്പിച്ചത്. എന്നാൽ ബോസ്നിയ ഹെർസെഗോവിനയക്കെതിരെ ഒരു ഗോൾ മാത്രം നേടാനെ ഖത്തറിന് സാധിച്ചുള്ളു. മികച്ച പ്രകടനം മത്സരത്തിലുടനീളം കാഴ്ചവെക്കാൻ ബോസ്നിയ ഹെർസെഹോവിനയ്ക്ക് സാധിച്ചു. എന്നാൽ ഖത്തർ ഫോമിലേക്ക് ഉയർന്നോ എന്നതും സംശയമുണ്ടാക്കുന്നു.
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ മൂന്ന് പോയിന്റുകളാണ് വേണ്ടിയിരുന്നത്.കഴിഞ്ഞ മത്സരത്തിൽ സഹ-ആതിഥേയരായ കാനഡയോട് 6-0 ന് പരാജയപ്പെട്ടതിനെ അപേക്ഷിച്ച് ഖത്തർ കളിയിൽ മികവ് പുലർത്തിയെങ്കിലും,ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിന്റെ വക്കിലെത്തിയ ബോസ്നിയ സിയാറ്റിലിൽ കരുത്തു തെളിയിക്കുകയായിരുന്നു.നാല് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ സെർജെജ് ബാർബാരെസിന്റെ ടീമിന്, മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളിലൊന്നായി 'റൗണ്ട് ഓഫ് 32'-ലേക്ക് മുന്നേറാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞത്. തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ട ഖത്തർ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab