Advertisement
Qatar

രണ്ടാമത് ഖത്തർ ബോട്ട് ഷോയ്ക്ക് ദോഹ ഓൾഡ് തുറമുഖത്ത് പ്രൗഢോജ്വല തുടക്കം

Published: November 06, 2025
ദോഹ :ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദർശകരെയും,വിഐപി അതിഥികളെയും, സമുദ്ര പ്രേമികളെയും സ്വാഗതം ചെയ്ത് രണ്ടാമത് ഖത്തർ ബോട്ട് ഷോയ്ക്ക് ദോഹ ഓൾഡ് തുറമുഖത്ത് ഗംഭീര തുടക്കം. സമുദ്രമേഖലയിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ പ്രതിഫലിക്കുന്നതായിരുന്നു ഉത്ഘാടന ചടങ്ങ്.സമുദ്ര മേഖലയിലെ വിവിധ ബ്രാൻഡുകളും ഉൽപന്നങ്ങളും ഖത്തറിന്റെ സമുദ്ര പൈതൃകവും വിളിച്ചോതുന്ന  നാല് ദിവസത്തെ മേളയ്ക്ക് ഇതോടെ തുടക്കമായി.505 ആഗോള, പ്രാദേശിക ബ്രാൻഡുകൾ, 85 പ്രദർശകർ, 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 65 ലധികം യാച്ചുകൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും.

ആദ്യ പതിപ്പിനെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 25 ശതമാനം വർധനവ് രേഖപ്പെടുത്തിയതോടെ, മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമുദ്ര പ്രദർശനമായി ഖത്തർ ബോട്ട് ഷോ മാറി.

മേളയിൽ പങ്കെടുക്കുന്ന 50 ശതമാനത്തിലധികം പ്രദർശകരും പ്രാദേശിക ഖത്തരി കമ്പനികളെ പ്രതിനിധീകരിക്കുന്നവയാണ് യാച്ചിംഗിനും ആഡംബര ടൂറിസത്തിനും വളർന്നുവരുന്ന കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് കൂടിയാണ് മേള.മാത്രമല്ല, പ്രദർശിപ്പിച്ചിരിക്കുന്ന ബോട്ടുകളുടെ 55 ശതമാനവും 2025 മോഡലുകളാണ്.ഇത് ബോട്ട് ഷോയുടെ നൂതനത്വവും സാങ്കേതിക പുരോഗയുമാണ് അടയാളപ്പെടുത്തുന്നത്.

കടലിനോടുള്ള ഖത്തറിന്റെ ആത്മബന്ധം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികൾ സന്ദർശകർക്ക് ആസ്വദിക്കാനും മേളയിൽ അവസരമുണ്ട്. സംസ്കാരം, വ്യാപാരം, സമൂഹം — ഈ മൂന്നു ഘടകങ്ങളെയും ഒരുമിപ്പിക്കുന്ന കേന്ദ്രമായി ഓൾഡ് ദോഹ പോർട്ട് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ പ്രദർശനം തെളിയിക്കുന്നു.

രാജ്യത്തിന്റെ സമുദ്ര യാത്രയ്ക്ക് അഭിമാനകരമായ നിമിഷമാണ് 2025 ബോട്ട് ഷോയുടെ ഉൽഘാടന ചടങ്ങെന്ന്  ഓൾഡ് ദോഹ തുറമുഖത്തിന്റെ സിഇഒയും ഖത്തർ ബോട്ട് ഷോ സംഘാടക സമിതി ചെയർമാനുമായ എഞ്ചിനീയർ  മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.ആദ്യ ദിവസത്തെ ശ്രദ്ധേയമായ സന്ദർശക പങ്കാളിത്തം സമുദ്ര വ്യവസായത്തോടുള്ള വർദ്ധിച്ചുവരുന്നഅദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദിവസത്തെ ടിക്കറ്റിന് 50 റിയാലാണ് വില. നവംബർ അഞ്ചു മുതൽ എട്ടുവരെയുള്ള എല്ലാ ദിവസത്തെയും പാസിന് 160 റിയാലാണ് നൽകേണ്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos