ഫൈനലിൽ കടുത്ത പോരാട്ടം; വെസ്റ്റ് ഏഷ്യ ബീച്ച് വോളിബോളിൽ ഖത്തറിന് മെഡൽ നേട്ടം
ക്വാർട്ടർ ഫൈനലിൽ കുവൈറ്റിനെയും സെമിഫൈനലിൽ ലെബനനെയും നേരിട്ടുള്ള സെറ്റുകൾക്ക് (2-0) പരാജയപ്പെടുത്തിയാണ് ഖത്തർ സഖ്യം ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ, വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ലെബനന്റെ ജാദ് അബി കറം - ഹാദി ഷബീബ് സഖ്യത്തോട് 2-1 എന്ന സ്കോറിന് ഖത്തർ കീഴടങ്ങുകയായിരുന്നു. വിജയത്തോടെ ലെബനൻ സഖ്യം സ്വർണം നേടി.
മേഖലാ, ഭൂഖണ്ഡാന്തര തലങ്ങളിൽ ബീച്ച് വോളിബോൾ രംഗത്ത് ഖത്തർ കൈവരിക്കുന്ന തുടർച്ചയായ മികച്ച നേട്ടങ്ങളിലേക്ക് ഒന്നു കൂടി കൂട്ടിച്ചേർക്കുന്നതാണ് ഈ വെള്ളി മെഡൽ നേട്ടം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd