കന്നിയങ്കത്തിൽ ജയിച്ചുകയറി,ഇരുപതാമത് ഐച്ചി-നഗോയ 2026 ഏഷ്യൻ ഗെയിംസ് പുരുഷ ബാസ്ക്കറ്റ്ബോളിൽ ഇറാനെതിരെ ഖത്തറിന് ജയം
ദോഹ : ജപ്പാനിൽ നടക്കുന്ന ഇരുപതാമത് ഐച്ചി-നഗോയ 2026 ഏഷ്യൻ ഗെയിംസിലെ പുരുഷ ബാസ്ക്കറ്റ്ബോളിൽ ഇറാനെതിരെ ഖത്തറിന് ജയം. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാനെ 59-53 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഖത്തർ കന്നിയങ്കം ജയിച്ചത്.അടുത്ത FIBA ബാസ്ക്കറ്റ്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ, മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും കളിയിൽ ആധിപത്യം പുലർത്തിയാണ് വിജയം ഉറപ്പാക്കിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഖത്തറിന് പ്രതീക്ഷകൾ വർധിക്കും. ശനിയാഴ്ച ദോഹ സമയം രാവിലെ 7-ന് ജോർദാനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.തുടർന്ന് സെപ്റ്റംബർ 13-ന് ചൈനയുടെ തായ്പേയിക്കെതിരെയുള്ള മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കും.
ഒളിമ്പിക്സിനേക്കാൾ കൂടുതൽ മത്സരാർത്ഥികൾ മാറ്റുരക്കുന്ന ഏഷ്യൻ കായിക മാമാങ്കത്തിൽ 43 കായിക ഇനങ്ങളിലായി 17,000-ത്തിലധികം കായികതാരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. സെപ്റ്റംബർ 19-ന് ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കുന്ന ഗെയിംസ് ഒക്ടോബർ 4 വരെ നീണ്ടുനിൽക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4