സ്ഫോടന ശബ്ദം നിലയ്ക്കുന്നില്ല,ഖത്തറിലും സൗദിയിലും യു.എ.ഇയിലും ഇന്ന് പുലർച്ചെ ആക്രമണമുണ്ടായതായി റിപ്പോർട്ട്
അതേസമയം,മറ്റു ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇന്ന് വെളുപ്പിന് ആക്രമണശ്രമമുണ്ടായി.സിത്ര മേഖലയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ 32 ബഹ്‌റൈനികൾക്ക് പരിക്കേറ്റതായി ബഹ്‌റൈൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.സൗദി അറേബ്യയിൽ, എംപ്റ്റി ക്വാർട്ടറിലെ ഷൈബ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടുള്ള നിരവധി ഡ്രോണുകൾ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.അരാംകോയ്ക്ക് കീഴിൽ ദിനംപ്രതി ഒരു ദശലക്ഷത്തിലധികം ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.റിയാദിന് വടക്ക് രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായും നഗരത്തിലെ നയതന്ത്ര മേഖല ലക്ഷ്യമിട്ടുള്ള പ്രൊജക്‌ടൈൽ വെടിവച്ചതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുഎഇയിലെ ഫുജൈറ മേഖലയിൽ പ്രൊജക്‌ടൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചത് കാരണം തീപിടുത്തമുണ്ടായി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z