ജപ്പാനിൽ പടയോട്ടത്തിനൊരുങ്ങി ഖത്തർ; 59 വനിതകൾ അടക്കം 243 താരങ്ങളുമായി ഖത്തർ ഏഷ്യൻ ഗെയിംസിലേക്ക്
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) കീഴിലുള്ള 45 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഏഷ്യയുടെ കായികക്കുതിപ്പിൽ മാറ്റുരക്കും.
184 പുരുഷന്മാരും 59 സ്ത്രീകളുമടങ്ങുന്ന ഖത്തർ സംഘം കായിക മേളയിൽ ട്രാക്കിലിറങ്ങുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്-19 കാരണം വൈകി നടന്ന, ചൈനയിലെ ഹാങ്‌ഷൂ 2023 ഏഷ്യൻ ഗെയിംസിലെ പങ്കാളിത്തവുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിൽ നിന്നുള്ള കായികതാരങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. 180-ലധികം കായികതാരങ്ങളാണ് അന്ന് ഖത്തറിനായി ട്രാക്കിലിറങ്ങിയത്. അഞ്ച് സ്വർണ്ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 14 മെഡലുകൾ സ്വന്തമാക്കിയായിരുന്നു മടക്കം.
ഈ കായിക മത്സരത്തിനായുള്ള ഖത്തറിന്റെ പങ്കാളിത്തത്തെക്കുറിച്ചും
ഹാംഗ്‌ഷൂവിൽ സ്വർണ്ണമെഡൽ നേടിയ ഹൈജമ്പ് ഇതിഹാസം മുതാസ് ബർഷിം, ഹർഡ്ലർ അബ്ദുറഹ്മാൻ സാംബ, ബീച്ച് വോളിബോൾ ജോഡികളായ ഷെരീഫ് യൂനൂസ്, അഹമ്മദ് ടിജാൻ എന്നിവരുൾപ്പെടെ ഖത്തറിന്റെ പ്രമുഖ കായികതാരങ്ങൾ ഇത്തവണയും മത്സരരംഗത്തുണ്ടാകും.ഒളിമ്പിക് മെഡൽ ജേതാവും റാലി ഇതിഹാസവുമായ ഷൂട്ടർ നാസർ സാലിഹ് അൽ അത്തിയ, പ്രമുഖ ഭാരോദ്വഹന താരങ്ങളായ ഫാരിസ് ഇബ്രാഹിം, ഉയിസൽ ഇഖ്‌ലെഫ്, ഷൂട്ടിംഗ് താരങ്ങളായ റാഷിദ് സാലിഹ് അൽ അത്ബ, റീം അൽ ഷർഷാനി എന്നിവരും ഖത്തറിന്റെ പ്രതീക്ഷകൾക്ക് തിളക്കമേകും.
18 ദേശീയ കായിക ഫെഡറേഷനുകളുടെ കീഴിൽ 26 കായിക ഇനങ്ങളിലായി 32 വിഭാഗങ്ങളിലാണ് ഖത്തർ മത്സരിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, 3x3 ബാസ്‌ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ, സ്‌ക്വാഷ്, പാഡൽ, തായ്‌ക്വോണ്ടോ, ജൂഡോ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ഗോൾഫ്, ഷൂട്ടിംഗ്, നീന്തൽ, ജിയു-ജിറ്റ്‌സു, ഇ-സ്‌പോർട്‌സ്, സെയിലിംഗ്, കുതിരസവാരി, കരാട്ടെ, ഫെൻസിംഗ്, അമ്പെയ്ത്ത്, ഗുസ്തി, ബോക്‌സിംഗ്, ഭാരോദ്വഹനം, ടേബിൾ ടെന്നീസ് എന്നിവയിൽ ഏഷ്യയിലെ മികച്ച ഖത്തർ മാറ്റുരക്കും.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2030-ലെ ദോഹ ഏഷ്യൻ ഗെയിംസിനായി തയാറെടുക്കുന്ന ഖത്തർ താരങ്ങൾക്ക് ഐച്ചി-നഗോയ ഗെയിംസ് സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നും ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് സമാപിച്ചതു മുതൽ തന്നെ അടുത്ത മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നതായും ഖത്തർ അഡ്മിനിസ്‌ട്രേറ്റീവ് ഡെലിഗേഷൻ തലവൻ അഹമ്മദ് യൂസഫ് അൽ-ദർവിഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
"കായികതാരങ്ങൾക്കും സംഘാംഗങ്ങൾക്കും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ കായിക ഫെഡറേഷനുകളുമായി ഏകോപിപ്പിച്ച് വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണ്. നടത്തിവരികയാണ്.മേളയിൽ ഖത്തറിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം," അദ്ദേഹം പറഞ്ഞു.കായികരംഗത്ത് ഖത്തരി സാന്നിധ്യം വർധിച്ചുവരുന്നതിന്റെ ശുഭസൂചകമാണ് 59 വനിതാ കായികതാരങ്ങളുടെ പങ്കാളിത്തമെന്നും അൽ-ദർവിഷ് കൂട്ടിച്ചേര്ത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd