Advertisement
Qatar

സമാധാനത്തിനായുള്ള ശ്രമങ്ങൾ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

Published: October 13, 2026
സമാധാനത്തിനായുള്ള ശ്രമങ്ങൾ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 
ദോഹ :യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാതെ തന്നെ മാതൃരാജ്യത്തെ ഉറച്ച നിലപാടോടെ സംരക്ഷിക്കുകയാണ് ഖത്തറിന്റെ എക്കാലത്തെയും നിലപാടെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.ഖത്തറിനെതിരെ ഇറാൻ നടത്തിയ  ആക്രമണം പരമാധികാരത്തിന്റെയും അയൽരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിന്റെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള പ്രതിസന്ധി ആരംഭിച്ചതിനുശേഷം ചേർന്ന ആദ്യ ഷൂറ കൗൺസിലിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിലെ സുരക്ഷാ-സൈനിക വിഭാഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ അമീർ,നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിലും, ഉറച്ചുനിൽക്കാനും സജ്ജരായിരിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു.ചർച്ചകളിലൂടെയുള്ള പരിഹാരത്തിനായുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതേസമയം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന സമീപനമല്ല അത്. സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതോടൊപ്പം തന്നെ, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താനുള്ള സന്നദ്ധതയും ശേഷിയും നിലനിർത്തുകയെന്ന  ഖത്തറിന്റെ വിദേശനയത്തിലെ സ്ഥിരമായ നിലപാട് തുടർന്നും പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംഘർഷത്തേക്കാൾ നയതന്ത്രത്തിനാണ് എപ്പോഴും മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജിസിസി (GCC) രാജ്യങ്ങൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത് ഈ കടന്നുകയറ്റം ഇപ്പോഴും ഒരു പ്രശ്നമായി തുടരുന്നു എന്നാണ്. ഇതിനെ നേരിടാൻ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.ജിസിസിയിലെ ഏതെങ്കിലുമൊരു രാജ്യത്തിനുനേരെയുള്ള ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന തത്വം അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിച്ചു.

"ഞങ്ങളുടെ നയം നാല് അടിസ്ഥാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതിൽ ആദ്യത്തേത്, യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാതെ തന്നെ മാതൃരാജ്യത്തെ ഉറച്ച നിലപാടോടെ സംരക്ഷിക്കുക എന്നതാണ്.നയതന്ത്രമാർഗ്ഗങ്ങളോടുള്ള ഖത്തറിന്റെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുമ്പോൾ തന്നെ, സമാധാനത്തോടുള്ള രാജ്യത്തിന്റെ ഈ നിലപാടിനെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്'- അമീർ പറഞ്ഞു.സംഭാഷണങ്ങളിലൂടെയും സമാധാനപരമായ പരിഹാരങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് കൊണ്ട്, രാജ്യത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുമെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos