Advertisement
Qatar

ഖത്തർ അമീർ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി

Published: October 27, 2026
ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി മോസ്‌കോയിൽ വെച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസിയായ 'ഐആർഎൻഎ' (IRNA) റിപ്പോർട്ട് ചെയ്തു.

പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയുടെ (Gas Exporting Countries Forum) എട്ടാമത് ഉച്ചകോടിക്കിടയിൽ നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഊർജ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി ഐആർഎൻഎ അറിയിച്ചു.


ഖത്തറും ഇറാനും തമ്മിലുള്ള ബന്ധത്തിലെ നിലവിലെ സാഹചര്യം അവലോകനം ചെയ്ത നേതാക്കൾ, രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതായും വാർത്താ ഏജൻസി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos