Advertisement
Qatar

ഖത്തർ എയർവെയ്‌സ് റിയാദ് സർവീസുകൾ റദ്ദാക്കി,സൗദി വ്യോമപാത ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA)

Published: October 09, 2026
ദോഹ: ഒക്ടോബർ 9, 10 തീയതികളിൽ ദോഹയിൽ നിന്നും റിയാദിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് വെള്ളിയാഴ്ച അറിയിച്ചു.ഒക്ടോബർ 9 വെള്ളിയാഴ്ചയും 10 ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന സർവീസുകളാണ് റദ്ദാക്കിയതെന്ന് ഖത്തർ എയർവേയ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഖത്തർ എയർവേയ്‌സ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റോ ആപ്പോ സന്ദർശിക്കണമെന്നും ഖത്തർ എയർവേയ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന്, സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉൾപെടുന്ന കൂടുതൽ മേഖലകളിൽ വിമാന സർവീസുകൾ നടത്തുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 30-ന് പുറത്തിറക്കിയ 'സംഘർഷ മേഖല' സംബന്ധിച്ച അറിയിപ്പിൽ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനമായ റിയാദ് ഉൾപ്പെടെ സൗദി അറേബ്യയുടെ ഉൾപ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കാനുള്ള ഹൂതികളുടെ ശേഷിയും ഉദ്ദേശ്യവും സമീപകാല ആക്രമണങ്ങൾ തെളിയിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos