Advertisement
Qatar

ഖത്തറിൽ ആഡംബര കാറുകൾ ലേലത്തിന്; ലെക്സസും 2024 മോഡൽ യാങ് വാങും സ്വന്തമാക്കാം

Published: October 18, 2026
ദോഹ : സുപ്രീം ജുഡീഷ്യറി കൗൺസിലുമായി സഹകരിച്ച് ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ,ആഡംബര വാഹനങ്ങൾ ലേലത്തിൽ വിറ്റഴിക്കുന്നു. ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ 'കോർട്ട് മസാദാത്ത്' (Court Mzadat) ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ ലേലം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ലേലത്തിൽ വെക്കുന്ന വാഹനങ്ങളിൽ 2015, 2016 മോഡൽ ലെക്സസ് (Lexus), 2024 മോഡൽ യാങ് വാങ് (Yang Wang) എന്നിവ ഉൾപ്പെടുന്നു. വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയും 'കോർട്ട് മസാദാത്ത്' ആപ്പിൽ ലഭ്യമാണ്.ലേല നടത്തിപ്പിനായി ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് നടപടി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക  :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos