നോർക്ക കെയർ പ്ലസ്: അംഗത്വ കാലാവധി നീട്ടണമെന്ന് പ്രവാസി വെൽഫെയർ
സെപ്റ്റംബർ 18ന് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കണം.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും അടുത്ത പുതുക്കൽ സമയത്തും പുതിയ അംഗങ്ങളെ ചേർക്കാനും പ്രീമിയം/സ്ലാബിൽ മാറ്റം വരുത്താനും അവസരം നൽകണമെന്നും പ്രവാസി വെൽഫെയർ ഖത്തർ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4