Advertisement
Qatar

പാലക്കാടിന്റെ തനിമയും പ്രവാസി സൗഹൃദവും ഒരുമിച്ചു; ദോഹയിൽ സംഘടിപ്പിച്ച ‘പാലക്കാടൻ പെരുമ,സീസൺ 2’ ശ്രദ്ധേയമായി

Published: October 20, 2026
ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പാലക്കാടൻ പെരുമ – സീസൺ 2” കലാ–സാംസ്കാരിക സംഗമം ശ്രദ്ധേയമായി. പാലക്കാടിന്റെ പൈതൃകവും സംസ്കാരവും സൗഹൃദവും വിളിച്ചോതിയ പരിപാടിയിൽ നിരവധി ഇൻകാസ് പ്രവർത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗീത-നൃത്ത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാർ അത്താടിയിൽ  അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇൻകാസ് ഖത്തർ പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം ആശംസിച്ചു. പാലക്കാട് എം.എൽ.എയും പ്രശസ്ത നടനും സംവിധായകനുമായ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.

ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഇൻകാസ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, ഇൻകാസ് പാലക്കാട് മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ്‌, യൂത്ത് വിംഗ് പ്രസിഡന്റ്  മുഹമ്മദ് അഷ്കർ, ജനറൽ സെക്രട്ടറി ഹബീബ് കെ.വി, പ്രോഗ്രാം  കൺവീനർ കൃഷ്ണചന്ദ്രൻ  എന്നിവർ ആശംസകൾ നേർന്നു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്‌മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, അഷറഫ് വടകര, ബി.എം ഫാസിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് ഉസ്മാൻ, പാലക്കാട് ജില്ലാ നേതാക്കളായ ഷമീർ പട്ടാമ്പി, താജുദ്ധീൻ സി പി, മുസ്തഫ ദോഹ സ്റ്റേജ്, ഷാജി എ വി, മുജീബ്, പ്രദീപ് ഷണ്മുഖൻ, ബാബു പട്ടാമ്പി, ശിഹാബ്, ജമീർ കെ കെ, ഷൗക്കത്ത്, ആഷിക് തിയ്യാട്, സുഹൈൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു.
പാലക്കാടിന്റെ തനിമയും, പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരുമിച്ച പരിപാടി അംഗങ്ങൾക്ക് സൗഹൃദവും സാംസ്കാരിക ഓർമ്മകളും പങ്കുവെക്കാനുള്ള വേദിയായി മാറി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos