Advertisement
Qatar

സംരംഭകരെ ഇതിലെ,ഇതിലെ....ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും ബിസിനസ് തുടങ്ങാൻ ടെൻഡർ ക്ഷണിച്ചു

Published: February 10, 2025
ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ അപേക്ഷകൾ ക്ഷണിച്ചു.ദോഹ മെട്രോയും ട്രാമും ഉപയോഗിച്ചു യാത്രചെയ്യുന്നവർക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ വിവിധ സംരംഭങ്ങൾ തുടങ്ങാനാണ് ഖത്തർ റെയിൽ അപേക്ഷകൾ ക്ഷണിക്കുന്നത്.

ജനറൽ റീടൈൽ , ഫുഡ് ആൻഡ് ബീവറേജ് , സേവനങ്ങൾ എന്നിങ്ങനെ മൂന്ന് തരം സംരംഭങ്ങളാണ് ആരംഭിക്കാൻ കഴിയുക . ജനറൽ വിഭാഗത്തിൽ സ്റ്റേഷനറി സാധനങ്ങൾ , സമ്മാനങ്ങൾ, സ്പോർട്ട്സ് ഷോപ്പുകൾ, ന്യൂട്രീഷ്യൻ ഉൽപ്പന്നങ്ങൾ, പൂക്കടകൾ.എന്നിവയും ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിൽ കഫേകൾ, റെസ്റ്റോറൻ്റുകൾ, ജ്യൂസ് ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, തുടങ്ങിയവയും ആരംഭിക്കാം. ഇലക്ട്രോണിക്‌സ്, ലോൺഡ്രി, ബ്യുട്ടി ആൻഡ് ഹെൽത്ത്, ഫാർമസികൾ, ട്രാവൽ ഏജൻസികൾ, റിപ്പയർ ഷോപ്പുകൾ എന്നീ സംരംഭങ്ങളാണ് സേവനങ്ങൾ എന്ന ഇനത്തിൽ ഉൾപ്പെടുത്തി തുടങ്ങാൻ സാധിക്കുക.

ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ സ്ഥാപങ്ങൾ തുടങ്ങുന്നവർക്ക്  നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ട് മാസം വരെ ലൈസൻസ് ഫീസ് ഇല്ല . മൂന്നോ, അഞ്ചോ വർഷത്തേക്കുള്ള കരാറുകളിൽ ഏർപ്പെടാം . വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ചെലവുകൾ ലൈസൻസ് ഫീ ഇനത്തിൽ ഉൾപെടുമെന്നതും സംരംഭകർക്ക് ഏറെ ആശ്വാസമാണ്. വിശദവിവരങ്ങൾക്ക് ഖത്തർ റെയിലുമായി ബന്ധപ്പെടാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos