ഖത്തറുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് പുതിയ ഇന്ത്യൻ സ്ഥാനപതി; പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് മുൻഗണനയെന്നും ഡോ. കെ. ശ്രീകർ റെഡ്ഡി
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം 'തന്ത്രപ്രധാനമായ പങ്കാളിത്ത'ത്തിലേക്ക് (strategic partnership) മാറിയതിനെ തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനമായൊരു ഘട്ടത്തിലാണ് താൻ ചുമതലയേൽക്കുന്നതെന്നും അതീവ വിനയത്തോടും ഉത്തരവാദിത്തബോധത്തോടും കൂടി ഞാൻ ഈ പദവി ഏറ്റെടുക്കുന്നുവെന്നും ഡോ. റെഡ്ഡി പറഞ്ഞു.
"നാഗരിക ബന്ധങ്ങൾ, സമുദ്രവ്യാപാരം, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയിൽ വേരൂന്നിയ ദീർഘകാല ബന്ധമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളത്.സമീപകാലത്തായി വ്യാപാരം, നിക്ഷേപം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം എന്നീ മേഖലകളിലെല്ലാം ഈ സഹകരണം വിപുലമായിട്ടുണ്ട്."
പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഫിൻടെക്, ബഹിരാകാശ മേഖല തുടങ്ങിയ പരമ്പരാഗതവും പുതിയതുമായ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള വലിയ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.2047-ഓടെ വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ ഖത്തറിനെപ്പോലെയുള്ള പങ്കാളികളെ ഇന്ത്യ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനാ നേതാക്കൾ,ബിസിനസ് പ്രമുഖർ, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.എംബസിക്ക് കീഴിലെ അപെക്സ് സംഘടനകളായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ICBF),ഇന്ത്യൻ കൾച്ചറൽ സെന്റർ(ICC),ഇന്ത്യൻ സ്പോർട്സ് സെന്റർ(ISC),ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ(IBPC)നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4