Advertisement
Qatar

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിമ്മും ദോഹയിൽ ലേബർ ഡേ വെൽനെസ് പരിപാടി സംഘടിപ്പിച്ചു

Published: May 02, 2026
ദോഹ: ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്കാ പവർ ജിമ്മും ചേർന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ദോഹയിൽ “ലേബർ ഡേ വെൽനെസ് പ്രോഗ്രാം”സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളിലായി തുടർന്നും നടത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

പരിപാടിയിൽ ജീവനക്കാർക്കായി വിവിധ കായിക വിനോദ പരിപാടികളും ഫിറ്റ്നസ് സെഷനുകളും സംഘടിപ്പിച്ചു.ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ ജീവനക്കാരിൽ വലിയ ആവേശമുണ്ടാക്കിയതായി മാനേജ്മെന്റ് അറിയിച്ചു.

ന്യൂ ഗുഡ്‌വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബൂവും ജനറൽ മാനേജർ നിഖിൽ നസീറും പരിപാടിക്ക് നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos