Advertisement
Qatar

നാഷണൽ പെയിന്റ്‌സ് ഫാക്ടറീസ് ഡീലേഴ്‌സ് സംഗമം ഫെബ്രുവരി 15-ന് ദോഹയിൽ, മികച്ച ഉപഭോക്താക്കളെ ആദരിക്കും

Published: February 11, 2026
ദോഹ: ഖത്തറിലെ പ്രമുഖ പെയിന്റ് ഉൽപ്പന്ന നിർമ്മാതാക്കളായ നാഷണൽ പെയിന്റ്‌സ് ഫാക്ടറീസ് കമ്പനി (National Paints Factories Co. - Qatar)  വാർഷിക ഡീലേഴ്‌സ് സംഗമം പ്രഖ്യാപിച്ചു. ഫെബ്രുവരി 15 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഗിവാന ഹാളിലാണ് ചടങ്ങുകൾ നടക്കുകയെന്ന് കമ്പനി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2025 ൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി ഡീലർമാരെയും ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിക്കും. 2026-ലേക്കുള്ള കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളും (Vision 2026), പുതുതായി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളും ചടങ്ങിൽ പരിചയപ്പെടുത്തും. കമ്പനിയുടെ ടെക്നിക്കൽ ടീം ആണ് പുതിയ മാറ്റങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിക്കുക.
ഖത്തറിലെ നിർമ്മാണ മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർമുഹമ്മദ് ബിൻ സാല അൽ ഖുലൈഫി പറഞ്ഞു.
റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ അഹമ്മദ് ബിൻ സാല അൽ ഖുലൈഫി,സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ജോൺ എബ്രഹാം,അസി: ജനറൽ മാനേജർ ലിയാഖത്ത്‌അഞ്ചും എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos