Advertisement
Qatar

ഫോർബ്സ് മിഡിൽ ഈസ്റ്റ് ആരോഗ്യപട്ടികയിൽ ഇടംനേടി നസീം ഹെൽത്ത്‌കെയർ ചെയർമാൻ മുഹമ്മദ് മിയാൻദാദ്

Published: September 16, 2026
ദോഹ : 33 ഹോൾഡിംഗ്‌സ് ഗ്ലോബൽ, നസീം ഹെൽത്ത്‌കെയർ എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദ് മിയാൻദാദ് , 'ഫോർബ്സ് മിഡിൽ ഈസ്റ്റ്' തയ്യാറാക്കിയ '2026-ലെ മികച്ച ആരോഗ്യമേഖലാ സ്ഥാപകരുടെയും ഓഹരി ഉടമകളുടെയും' പട്ടികയിൽ ഇടംനേടി.ഖത്തറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് മിയാൻദാദ്.
ഖത്തറിലെ അതിവേഗം വളരുന്ന ആരോഗ്യമേഖലയ്ക്ക് മിയാൻദാദ് നൽകിയ സംഭാവനകളും, പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും സാന്നിധ്യമുറപ്പിക്കാൻ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളും കണക്കിലെടുത്താണ് അംഗീകാരം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 33 ഹോൾഡിംഗ്സ് ഗ്ലോബലിന് കീഴിൽ ഖത്തറിൽ നസീം ഹെൽത്ത്‌കെയർ, എബിഎം4 സയന്റിഫിക്, എബിഎം4 ട്രേഡിംഗ്,ഡിഫൈൻ ഡെന്റൽ ലാബ് എന്നിവ ഉൾപെടെ ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ആരോഗ്യപരിപാലന സേവനങ്ങൾ, സ്പെഷ്യാലിറ്റി കെയർ, എഐ (AI) - ഡിജിറ്റൽ അധിഷ്ഠിത സേവനങ്ങൾ, മെഡിക്കൽ സാമഗ്രികൾ, ഡെന്റൽ സ്റ്റുഡിയോയും ലാബുകളും, പുനരധിവാസം, ആരോഗ്യമേഖലയിലെ വിദ്യാഭ്യാസം എന്നിവയെല്ലാം കമ്പനിക്ക് കീഴിലെ ഖത്തറിലെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.

ഏഴ് അത്യാധുനിക സർജിക്കൽ, മെഡിക്കൽ, ഡെന്റൽ, പ്രീമിയം വെൽനസ് കേന്ദ്രങ്ങൾ, ഉം സലാലിലെ നസീം ഹോസ്പിറ്റൽ, നസീം മെഡിക്കൽ സെന്റർ  തുടങ്ങി നസീം അൽ റബീഹിന് കീഴിൽ  രാജ്യത്തുടനീളമുള്ള ആരോഗ്യപരിചരണ സ്ഥാപനങ്ങൾ ഉയർന്ന നിലവാരമുള്ളതും സമഗ്രവും അത്യാധുനികവുമായ സേവനങ്ങളാണ് നൽകിവരുന്നത്. അത്യാധുനികവും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ളതുമായ ആരോഗ്യ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുതിയ സ്പെഷ്യാലിറ്റി കേന്ദ്രങ്ങൾ, ബിസിനസ്  പങ്കാളിത്തങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ ഖത്തറിൽ തങ്ങളുടെ ആരോഗ്യ സേവന ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഖത്തറിന് പുറത്തേക്കും തന്റെ ആരോഗ്യമേഖലയിലെ നേതൃപാടവം വ്യാപിപ്പിച്ച മിയാൻദാദ്, ആഫ്രിക്കയിലെ 'മെഡിനോവ ഹെൽത്ത്‌കെയറി'ന്റെ ചെയർമാനും  മാനേജിംഗ് ഡയറക്ടറുമാണ്. 

തുടർച്ചയായ നാലാം വർഷമാണ് മിയാൻദാദ് ഫോർബ്‌സ് പട്ടികയിൽ ഇടംപിടിക്കുന്നത്. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos