Advertisement
Qatar

തിങ്കളാഴ്ചയുണ്ടായ ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ ജല,വൈദ്യുത പ്ലാന്റുകളുടെ പ്രവർത്തനം താറുമാറായി,സ്ഥിരീകരണവുമായി മന്ത്രാലയം

Published: July 21, 2026
കുവൈത്ത് സിറ്റി : തുങ്കളാഴ്ച, തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ നിരവധി  വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.ആക്രമണം മൂലം പല കേന്ദ്രങ്ങളിലും തീപിടിത്തമുണ്ടായതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.അതേസമയം,അടിയന്തര സേനാവിഭാഗങ്ങളായ കുവൈത്ത് ഫയർ ഫോഴ്സുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സഹകരിച്ച് ഉടൻ തന്നെ നടപടി സ്വീകരിച്ചതിനാൽ തീ നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു.

നാശനഷ്ടങ്ങൾ വിലയിരുത്തിയതായും അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈദ്യുതി, ജല വിതരണ ശൃംഖലകളുടെ സ്ഥിരത നിലനിർത്തുന്നതിനുമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ പൊതുജനങ്ങളെ യഥാസമയം അറിയിക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos