Advertisement
Qatar

ഖത്തർ ഗ്രാൻഡ്മാളിൽ ''മാമ്പഴക്കാലം'',മാംഗോ ഫെസ്റ്റിന് തുടക്കമായി

Published: May 09, 2025
ദോഹ : ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃ൦ഖലയായ ഗ്രാൻഡ്മാൾ  ഹൈപ്പർമാർക്കറ്റിൽ  മാംഗോ ഫെസ്റ്റിന് തുടക്കമായി.വിവിധയിനം  മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ  ലഭ്യമാണ്.
ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ വൈവിധ്യം തന്നെയാണ് മുഖ്യ ആകർഷണം. മല്ലിക, മൽഗോവ, ബദാമി , നീലം, അൽഫോൻസ തുടങ്ങി മുപ്പതോളം മാമ്പഴ ഇനങ്ങൾ മാംഗോ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്‍ത രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങൾക് പുറമേ മാമ്പഴം കൊണ്ടുള്ള  പായസം, പുഡ്ഡിംഗ്, ബേക്കറികൾ, കേക്കുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കറികൾ  തുടങ്ങിയ വിഭവങ്ങളും ഇപ്പോൾ പ്രത്യേക ഓഫറിൽ ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് മാംഗോ ഫെസ്റ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ  ഉദ്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബി സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ , PR മാനേജർ സിദ്ദീഖ്, മാൾ  മാനേജർ നവാബ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ എന്നിവർ പങ്കെടുത്തു.

2025 മെയ് 11 നു മംഗോ ഫെസ്റ്റ് സമാപിക്കും. എല്ലാ ഉപഭോക്താക്കളെയും  മാംഗോ ഫെസ്റ്റ്  സന്ദർശിക്കാനും ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്താനും സ്വാഗതം ചെയ്യുന്നതായി  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos