മലപ്പുറം സ്വദേശിയും വ്യവസായിയുമായ പി.കെ. സിദ്ദീഖ് ഖത്തറിൽ നിര്യാതനായി
സാമൂഹിക -സാംസ്കാരിക മേഖലകളിലെ സാന്നിധ്യമായിരുന്ന സിദ്ദീഖ് ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ കെപ്‌വ ഖത്തറിന്റെ സ്ഥാപക പ്രസിഡന്റ്, കുനിയിൽ പ്രവാസി കൂട്ടായ്മയായ (കിയ ഖത്തർ) രക്ഷധികാരിയുമാണ്. ഭാര്യ: സുഹ്റ നെടിയിരുപ്പ്. പിതാവ്: പരേതനായ പി.കെ ചീരാത്ത് ഉമ്മർ, മാതാവ്: പരേതയായ ഉമ്മാച്ചക്കുട്ടി. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, മുഹമ്മദ് കോയ, ഷബീർ, അബ്ദുറഹിമാൻ, സുബൈദ പുത്തലം, സീനത്ത് പണിക്കര പുറായ, സൗദ ചെറുവാടി, പരേതരായ ഉണ്ണിമോയിൻ, ഫാത്തിമ, സക്കീന. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd