Advertisement
Qatar

ഗ്രാൻഡ് മാളിൽ മാജിക് & ബബിൾ ഷോ,ഉപഭോക്താക്കൾക്ക് ആവേശകരമായ വിനോദവിരുന്ന്

Published: August 24, 2026
ദോഹ :ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്കായി ഒരുക്കിയ മാജിക് & ബബിൾ ഷോ ശ്രദ്ധേയമായി. ഗ്രാൻഡ് മാൾ മെക്കയിൻസിലും ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ൻദാൻ സ്റ്റോറിലുമായി നടന്ന പരിപാടിയിൽ നിരവധി ഉപഭോക്താക്കളും കുടുംബങ്ങളും  പങ്കെടുത്തു.

വിസ്മയിപ്പിക്കുന്ന മാജിക് ട്രിക്കുകളും വിവിധ ആകൃതികളിലും വലുപ്പങ്ങളിലുമുള്ള വർണ്ണാഭമായ ബബിൾസ് ഉപയോഗിച്ചുള്ള ബബിൾ ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും സന്തോഷവും പകർന്നു. ബബിൾസും മാജിക് ട്രിക്കുകളും ചേർന്ന വിനോദപരിപാടി ഉപഭോക്താക്കൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി മാറി.

ഉപഭോക്താക്കൾക്കായി ഇത്തരം നിരവധി വ്യത്യസ്തങ്ങളായ പരിപാടികൾ  ഒരുക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos