Advertisement
Qatar

റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ലംഘിച്ചു; ഖത്തറിലെ അൽ-ലുലുഅ ഏജൻസിയുടെ രജിസ്‌ട്രേഷൻ തൊഴിൽമന്ത്രാലയം റദ്ദാക്കി

Published: October 21, 2026
ദോഹ: റിക്രൂട്ട്‌മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന്, 'അൽ-ലുലുഅ' (Al-Luluah) എന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ രജിസ്ട്രേഷൻ തൊഴിൽ മന്ത്രാലയം റദ്ദാക്കി.കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് നേരത്തെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി.

മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, റിക്രൂട്ട്‌മെന്റ് സേവന ചട്ടങ്ങളും നിബന്ധനകളും ലംഘിക്കുക, ലഭിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളെ തുടർന്നാണ്ഏജൻസി അടച്ചുപൂട്ടിയതെന്ന് മന്ത്രാലയം  സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു. 2026-ലെ മന്ത്രാലയത്തിന്റെ 47-ാം നമ്പർ തീരുമാനപ്രകാരമാണ് ഈ നടപടി.

നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ബാധകമായ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്  മന്ത്രാലയം ആവർത്തിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos