Advertisement
Qatar

കുവൈത്ത് അമീർ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ദോഹയിൽ,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published: February 08, 2026
ദോഹ :ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കുവൈത്ത് അമീർ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ്  മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ആശംസകൾ പ്രധാനമന്ത്രി കുവൈത്ത് അമീറിനെ അറിയിച്ചു. കുവൈത്ത് അമീറിന് ആരോഗ്യസൗഖ്യം ആശംസിച്ച ശെയ്ഖ് തമീം സഹോദര രാഷ്ട്രമായ കുവൈത്തിലെ ജനങ്ങൾക്ക്  പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.

കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും അവലോകനംഇരു നേതാക്കളും ചർച്ച ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos