Advertisement
Qatar

സാധാരണക്കാരായ പ്രവാസി സ്ഥാനാർഥികൾ വേണം,മുസ്‌ലിം ലീഗിൽ സമ്മർദവുമായി കെ.കെഎം.സി.സി

Published: January 15, 2026
മലപ്പുറം :നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്‌ലിം ലീഗിൽ നിന്ന് സാധാരണക്കാരായ പ്രവാസി സ്ഥാനാർത്ഥികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു.കെ.എം.സി.സി ഭാരവാഹികൾ ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവുമായി ചർച്ചകൾ നടത്തിയതായാണ് വിവരം.വ്യവസായ പ്രമുഖർക്ക് പകരം സാധാരണക്കാരായ പ്രവാസി പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് കെ.എം.സി.സി ആവശ്യപ്പെടുന്നത്. 

മുസ്ലിം ലീഗിനുള്ളിൽ കെ എം സി സി. മുൻപും സീറ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും വ്യവസായ പ്രമുഖരെന്ന പരിഗണന കൂടി നൽകിയായിരുന്നു ലഭിച്ച സീറ്റുകൾ. സാധാരണ പ്രവർത്തകർക്ക് സീറ്റ് ലഭിക്കാനാണ് കാത്തിരിക്കുന്നതെന്ന് കെ എം സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു. 45 വർഷമായി ചോദിച്ചു വാങ്ങിയിട്ടില്ല. ഇനിയങ്ങനെയല്ലെന്നും കെ എം സി സിക്ക് വേണ്ടിയുള്ള നിയമസഭാ സീറ്റിനായി സംസ്ഥാന എക്സിക്യൂട്ടീവിൽ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ വ്യക്തമാക്കി.

അതേസമയം,സ്ഥാനാർഥി ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല.തിരൂരങ്ങാടി പോലെ സാധ്യതയുള്ള സീറ്റുകളിലൊന്നിൽ കെ എം സി സി അൻവർ നഹയുടെ ഉൾപ്പടെ സ്ഥാനാർത്ഥിത്വം വരുമോയെന്നതിൽ ഇതോടെ ആകാംക്ഷയേറുകയാണ്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos