Advertisement
Qatar

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ മെഗാ പ്രൊമോഷൻ "KEYS TO HAPPINESS" വിപുലമായ ആഘോഷങ്ങളോടെ ആരംഭിച്ചു

Published: July 05, 2026
ദോഹ : രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ  ഖത്തറിലെ എല്ലാ  ഔട്ട്‌ലെറ്റുകളിലും “Keys to Happiness” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു.

ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ  ജനറൽ മാനേജർ അജിത് കുമാർ പുതിയ പ്രൊമോഷൻ ഉത്‌ഘാടനം നിർവഹിച്ചു. CEO നിതിൽ, സി.ഒ.ഒ ഹരീഷ്, BDM നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മറ്റ്  മാനേജ്‌മന്റ്  അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും സ്വന്തമാക്കാൻ ഇത്തവണ ഗ്രാൻഡ് മാൾ  അവസരമൊരുക്കിയിട്ടുണ്ട്.

50 വിജയികൾക്കായി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കുന്നതിനായി, ഉപഭോക്താക്കൾ ഏതെങ്കിലും ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ  നിന്നും 50 റിയാലിനോ  അതിലധികമോ സാധനങ്ങൾ  വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി.തികച്ചും സുതാര്യമായ നറുക്കെടുപ്പിലൂടെ ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

കഴിഞ്ഞ കുറെ വർഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ ഒരുപാട് വിജയികൾക്ക് കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ, ഗിഫ്‌റ്റ്‌ വൗച്ചറുകൾ  തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഗ്രാൻഡ് മാൾ ജൈത്രയാത്ര തുടരുകയാണ്.

കഴിഞ്ഞ  മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഖത്തറിന്റെ  വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കൂടാതെ എല്ലാ ഗ്രാൻഡ് ഔട്ലെറ്റുകളിലും 10, 20, 30 പ്രൊമോഷൻ നടക്കുന്നുണ്ട്. എല്ലാ ഓഫറുകൾക്കും പുറമെ ഫ്രഷ്, ഫുഡ്, നോൺഫുഡ്, ഗാര്മെന്റ്സ്, ലൈഫ്‌സ്റ്റൈൽസ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, മൊബൈൽ തുടങ്ങി എല്ലാ  വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos