Advertisement
Qatar

'കീസ് റ്റു ഹാപ്പിനെസ്സ്': ഖത്തർ ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ ആദ്യ ഘട്ട വിജയികളെ തെരെഞ്ഞെടുത്തു

Published: July 30, 2026
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ 'കീസ് റ്റു ഹാപ്പിനെസ്സ്' ആദ്യ ഘട്ട  ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു.  ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സിഇഒ നിതിൽ, സിഒഒ ഹരീഷ്, മറ്റ് മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

8 വിജയികൾക്ക് 3,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും  ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജൂലൈ 4 മുതൽ ഡിസംബർ  23 വരെ നീളുന്ന മെഗാ  പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ ക്യാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.  

ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കാൻ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി മത്സരത്തിൽ പങ്കെടുക്കാം.  ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ,എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങൾ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോൺ ഫുഡ്, ഗാര്മെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ്, മൊബൈൽ, ഹോം അപ്ലയൻസ്, ടോയ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.  കൂടാതെ ഗ്രാൻഡ് മി ലോയൽറ്റി കാർഡിൽ അംഗമാകുന്നവർക്ക് അധിക പോയിന്റുകളും സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

ഈ മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഓഗസ്റ്റ് 27നു നടക്കും. വിജയികളായവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഈ പ്രൊമോഷന്റെ ഭാഗമാവാൻ എല്ലാ ഉപഭോക്താക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos