യു.എ.ഇ-ക്ക് നേരെ മിസൈൽ അയച്ചെന്ന ആരോപണം തള്ളി ഇറാൻ; 'പ്രചാരണം അടിസ്ഥാനരഹിതം'
പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കു നേരെ ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യുഎഇ പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.ഇത്തരം ആരോപണങ്ങൾ മേഖലയിലെ വിശ്വാസത്തിനും സുരക്ഷാ സംരംഭങ്ങൾക്കും ഹാനികരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ സംഘർഷം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങൾ വരുന്നത്; ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള മിസൈൽ നീക്കങ്ങളും സംഭവവികാസങ്ങളും മേഖലയിലെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചതായും സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd