Advertisement
Qatar

സുസ്ഥിര വികസനത്തിനായി നിക്ഷേപം,ദോഹയിൽ ലോക നിക്ഷേപക നേതാക്കളുടെ സംഗമം സംഘടിപ്പിച്ചു

Published: November 30, 2025
ദോഹ: ഖത്തറിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഇൻവെസ്റ്റ് ഖത്തർ  ലോകപ്രസിദ്ധമായ FDI ലീഡേഴ്സ് നെറ്റ്‌വർക്ക് മീറ്റിംഗ് ദോഹയിൽ വിജയകരമായി സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപ ഏജൻസികളുടെ മേധാവികൾ സമ്മേളനത്തിൽ പങ്കെടുത്തു. ലോക നിക്ഷേപ പ്രവണതകൾ,പുതിയ വെല്ലുവിളികൾ ,സുസ്ഥിര വികസന സാധ്യതകൾ എന്നിവ സമ്മേളനത്തിൽ പ്രധാന ചര്‍ച്ച വിഷയങ്ങളായി. മുമ്പ് ലണ്ടൻ, ടോക്യോ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ നടന്ന ഈ യോഗം, ഈ വർഷം ദോഹയെയും ലോക നിക്ഷേപ നഗരങ്ങളുടെ പട്ടികയിൽ എത്തിച്ചു. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, കാനഡ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തതിലൂടെ നിക്ഷേപ സൗഹൃദ രാജ്യമായി ഖത്തർ മാറി. ഖത്തറിന്റെ ലോകോത്തര സൗകര്യങ്ങൾ, മികച്ച പ്രോത്സാഹനങ്ങൾ എന്നിവ സമ്മേളനത്തിലൂടെ ലോകത്തിനു മുന്നിൽ വെളിവായി. FDI നേതാക്കളുടെ അടുത്ത സംഗമം 2026 മെയ് മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos