Advertisement
Qatar

ഖത്തറിലെ വ്യവസായ മേഖല സ്ഥിരമായ വളർച്ചയിൽ

Published: December 25, 2025
ദോഹ: ഖത്തറിലെ വ്യവസായ മേഖല 2025-ൽ നല്ല വളർച്ച തുടരുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ദേശീയ ദർശനം 2030 അനുസരിച്ച് സാമ്പത്തിക വൈവിധീകരണവും സുസ്ഥിര വികസനവുമാണ് ലക്ഷ്യം.
ഈ വർഷം വ്യവസായ മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന QR27 ബില്യൺ ആയി ഉയർന്നു. ഹൈഡ്രോകാർബൺ അല്ലാത്ത വ്യവസായ കയറ്റുമതി QR29.8 ബില്യൺ മൂല്യം നേടി.
‘നാഷണൽ പ്രൊഡക്റ്റ് പ്ലാറ്റ്ഫോം’ ആരംഭിച്ചതോടെ ദേശീയ ഉൽപ്പന്നങ്ങളുടെ എണ്ണം 2,135 ആയി ഉയർന്നു. രാജ്യത്തെ ഫാക്ടറികളുടെ എണ്ണം 2024-ൽ 993 ആയി വർധിച്ചു. ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ നാഷണൽ പ്രൊഡക്റ്റ് വീക്ക് സംഘടിപ്പിച്ചു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഷെൽഫ് ലൈഫ് സംബന്ധിച്ച പുതിയ ചട്ടങ്ങളും നടപ്പാക്കി. ബിസിനസ് രംഗത്ത് ഖത്തർ 2025 ഗ്ലോബൽ മത്സരക്ഷമത റിപ്പോർട്ടിൽ ടോപ്പ് 10 രാജ്യങ്ങളിൽ ഇടം നേടി. ആദ്യ പകുതിയിൽ 2,911 വിദേശ കമ്പനികൾ പുതുതായി രജിസ്റ്റർ ചെയ്തു. വ്യവസായ രംഗം കൂടുതൽ ശക്തമാക്കാൻ നാഷണൽ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2024–2030 പ്രകാരം വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos