പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഖത്തർ വഴി ഒരു ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി
സംഘർഷങ്ങൾക്കിടെ വ്യോമപാത ഭാഗികമായി തുറന്ന ഖത്തർ വഴിയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് മടങ്ങിവരാൻ വഴിയൊരുക്കിയത്.ഖത്തർ വഴി ഒരു ലക്ഷം ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകിയതായി മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി സൗദിയിലേക്കുള്ള ട്രാൻസിറ്റ് വിസകളും ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകളും കുവൈത്തിലെ ഇന്ത്യൻ മിഷനുകൾ വഴി ക്രമീകരിച്ചുകൊണ്ട് 30,000 ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാഖിൽ നിന്ന് അതിർത്തി കടന്നുള്ള യാത്രയ്ക്ക് 3,225 ഇന്ത്യൻ പൗരന്മാരെ സഹായിച്ചു. അർമേനിയ വഴിയും 3,008 ഇന്ത്യൻ പൗരന്മാർക്ക് സമാനമായ സഹായം ലഭിച്ചു. നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി സൗദി ട്രാൻസിറ്റ് വിസകൾ ഒരുക്കിക്കൊണ്ട് ബഹ്‌റൈൻ വഴിയും 2,500 ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിച്ചതായി മന്ത്രി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd