Advertisement
Qatar

ഖത്തറിൽ നിന്ന് ജോലിമാറിപ്പോകുന്ന മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി

Published: October 12, 2026
ദോഹ : ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന  ഗൾഫ് മാധ്യമം ഓൺലൈൻ റിപ്പോർട്ടർ ആസിഫ് എം കരീമിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ (ഐ എം എഫ്) യാത്രയയപ്പ് നൽകി.
ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ്‌ ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്‌സി :അംഗം ആർ ജെ നിസ, മുഷ്താക്ക് അലവി,അബ്ബാസ് മുഹമ്മദ്‌,ഐ എം എഫ് സൗഹൃദ അംഗങ്ങളായ അമാനുള്ളവടക്കാങ്ങര, നൗഷാദ് അതിരുമട, പി വി എ നാസർ, റഫീഖ്, ഗൾഫ് മാധ്യമം റീജണൽ മാനേജർ ഹാരിസ് വള്ളിയിൽ, ഗൾഫ് മാധ്യമം  ബിസിനസ്സ്  ഡവലപ്പ് മെന്റ് മാനേജർ ജാബിർ അബ്‌ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.ആസിഫ് എം കരീം മറുപടി പ്രസംഗം നടത്തി.

കോഴിക്കോട് സ്റ്റാർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഐ എം എഫ് അംഗങ്ങൾ ചേർന്ന് ആസിഫ് എം കരീമിന് സ്നേഹോപഹാരം നൽകി.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos