Advertisement
Qatar

ഖത്തർ സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴ മേള സൂപ്പർ ഹിറ്റ്,ആദ്യ അഞ്ച് ദിനങ്ങളിൽ റെക്കോർഡ് മറികടന്നതായി സംഘാടകർ

Published: June 24, 2026
ദോഹ : സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മൂന്നാമത് ഹംബ ഇന്ത്യൻ മാമ്പഴ പ്രദർശനത്തിന് സന്ദർശകരിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം.ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രദർശന നഗരിയിലേക്ക് സന്ദർശകർ ഒഴുകിയെത്തിയപ്പോൾ വിൽപനയിൽ റെക്കോർഡ് വിൽപന രേഖപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.ഇന്ത്യൻ എംബസിയുമായി സഹകരിച്ച്,പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻസ് കമ്മിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

മുൻ പതിപ്പിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ 56 ടണ്ണിനെ അപേക്ഷിച്ച് ഇത്തവണ ഇതുവരെ 84 ടൺ വിൽപ്പനയാണ് നടന്നത്.പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങൾക്കും മാമ്പഴ ഉൽപ്പന്നങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ അടയാളപ്പെടുത്തുന്നതാണ് വിൽപ്പനയിലെ ഈ ഗണ്യമായ വർധനവ്.കഴിഞ്ഞ വർഷം  ആദ്യ അഞ്ച് ദിവസങ്ങളിൽ 52,000-ത്തിലധികം സന്ദർശകരാണ് മേള സന്ദർശിച്ചതെങ്കിൽ ഇത്തവണ ഇതേ കാലയളവിൽ സന്ദർശകരുടെ എണ്ണം 74,000-ത്തിലധികമായി ഉയർന്നു.

വൈവിധ്യമാർന്ന പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങൾക്ക് പുറമെ, ജ്യൂസുകൾ, മധുരപലഹാരങ്ങൾ, അച്ചാറുകൾ, പാനീയങ്ങൾ, സന്ദർശകർക്കിടയിൽ വളരെ പ്രചാരമുള്ള മറ്റ് പ്രത്യേക ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള മാമ്പഴ  ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.35-ലധികം ഇന്ത്യൻ കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. ഖത്തറിൽ നിന്നുള്ള സന്ദർശകർക്ക് പുറമെ, പുറത്തുനിന്നുള്ള വിനോദ സഞ്ചാരികളെയും  ആകർഷിക്കുന്നതിൽ പ്രദർശനം നേടിയ വലിയ വിജയത്തെയാണ് ഈ ജനപങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.

ആദ്യ അഞ്ച് ദിവസങ്ങളിലെ മികച്ച ജനപങ്കാളിത്തം, മൂന്നാം പതിപ്പിന്റെ ശ്രദ്ധേയമായ വിജയത്തെ തെളിയിക്കുന്നതാണെന്ന് എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു.പ്രദർശനത്തിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ മുൻ വർഷങ്ങളിലെ കണക്കുകൾ മറികടന്നത് ഇന്ത്യൻ മാമ്പഴങ്ങൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന പൊതുജന ആവശ്യകതയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂൺ 18ന് ആരംഭിച്ച മേള 27-ന് സമാപിക്കും.പൊതുജനങ്ങൾക്ക് ദിവസവും വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെ പ്രദർശന നഗരി സന്ദർശിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos