Advertisement
Qatar

ഉറക്കം ഇനി പ്രശ്നമാവില്ല,ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ 'സ്ലീപ്പ് ഹെൽത്ത് ക്ലിനിക്ക്' ആരംഭിച്ചു

Published: September 13, 2026
ദോഹ: മുതിർന്നവരിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ബന്ധമില്ലാത്ത ഉറക്ക തകരാറുകൾ (sleep disorders) കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ഹമദ് ജനറൽ ഹോസ്പിറ്റലിൽ 'സ്ലീപ്പ് ഹെൽത്ത് ക്ലിനിക്ക്' (Sleep Health Clinic) ആരംഭിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) അറിയിച്ചു.

തുടർച്ചയായതോ ആവർത്തിച്ചുള്ളതോ ആയ ഉറക്കമില്ലായ്മ (insomnia), ഉറങ്ങാനുള്ള  ബുദ്ധിമുട്ട്, പകൽ സമയത്തെ അമിതമായ ഉറക്കം, ഉറക്കക്രമത്തിലെ തകരാറുകൾ, ഇടയ്ക്കിടെയുണ്ടാകുന്ന ഉണരൽ, സമ്മർദ്ദം, ഉത്കണ്ഠ അല്ലെങ്കിൽ മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉറക്ക തകരാറുകൾ എന്നിവയ്ക്ക് ഈ ക്ലിനിക്ക് സമഗ്രമായ പരിശോധനകൾ നടത്തുമെന്ന് HMC സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള ചികിത്സയായിരിക്കും ഇവിടെ നൽകുക. ഇതിൽ ഉറക്കമില്ലായ്മയ്ക്കുള്ള 'കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി' (CBT), ഉറക്ക ശീലങ്ങൾ ക്രമീകരിക്കൽ, ആവശ്യമെങ്കിൽ മരുന്ന് നൽകൽ എന്നിവ ഉൾപ്പെടുന്നു.

സ്ലീപ്പ് മെഡിസിൻ, സൈക്യാട്രി (മനോരോഗ ചികിത്സ) എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സഹകരണത്തോടെയായിരിക്കും ചികിത്സ നൽകുകയെന്നും HMC കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos