ഖത്തറിലെ ഗ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ കോഴിക്കോടൻ ഹൽവ ഫെസ്റ്റിന് തുടക്കമായി
റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ,സി.ഇ.ഒ.നിഥിൽ, സി.ഒ.ഒ.ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ് എന്നിവർചേർന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗോതമ്പ്, അരി, പച്ചമുളക്, തേൻ, ചക്ക, തണ്ണിമത്തൻ, ബദാം, സ്ട്രോബെറി, ഇളനീർ, പൈനാപ്പിൾ, മസാല, മാമ്പഴം, പഴം, നെയ്യ് എന്നിവയുടെ രുചികളിലുള്ള ഹൽവകളും സ്‌പെഷ്യൽ ഹൽവ ഇനങ്ങളും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
“കോഴിക്കോടിന്റെ തനത് രുചിയിലുള്ള വൈവിധ്യമാർന്ന ഹൽവകൾ മിതമായ വിലയിൽ ആസ്വദിക്കാനുള്ള അവസരമാണ് ഈ ഫെസ്റ്റിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയും വൈവിധ്യവും മികച്ച വിലയും ഉറപ്പാക്കാനുള്ള ഗ്രാൻഡിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ഹൽവ ഫെസ്റ്റ്,” റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.ഇതോടൊപ്പം, ഗ്രാൻഡിന്റെ 13-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാക്കിയിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക